രാജ്യത്ത് കോവിഡ് നിരക്കുകള്‍ കുറയുന്നു

By News Desk, Malabar News
MalabarNews_ covid update
Representation Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒക്‌ടോബറിലെ കണക്കുകള്‍ രാജ്യത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ മാസം പ്രതിദിനം ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കില്‍ ഈ മാസം 87,000 കവിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മരണം ആയിരത്തില്‍ താഴെയാണ്.

സ്‌ഥിതി ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ജാഗ്രതാ നടപടികളില്‍ അയവു പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. നിയന്ത്രണ വിധേയമാകുന്നുണ്ട് എന്ന് ഉറപ്പിക്കാന്‍ കാത്തിരിക്കണം എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. തുടക്കത്തില്‍ കോവിഡ് രൂക്ഷമായിരുന്ന പല സംസ്‌ഥാനങ്ങളിലും കേസുകള്‍ കുറഞ്ഞിരിക്കുക ആണ്.

എന്നാല്‍, 3 സംസ്‌ഥാനങ്ങളില്‍ ആശങ്ക വര്‍ധിക്കുകായാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. കേരളം പതിനായിരത്തിലേക്ക് ഈ മാസം എത്തി. ചികില്‍സയില്‍ തുടരുന്നവരുടെ എണ്ണത്തിലും ഈ 3 സംസ്‌ഥാനങ്ങള്‍ മുന്നിലാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും പ്രതിദിന കേസുകള്‍ അയ്യായിരത്തിനു മുകളിലുണ്ട്. എന്നാല്‍ യുപി, രാജസ്‌ഥാന്‍, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയവയില്‍ അയ്യായിരത്തില്‍ താഴെയായി.

Read Also: സംസ്‌ഥാനത്ത് ഇന്നും ജാഗ്രത, മഴ ശക്‌തമാകുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE