ബഹ്റൈനിലെ കോവിഡ് കേസുകൾ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍

By News Desk, Malabar News
Ajwa Travels

മനാമ: ബഹ്റൈനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനം. 1450 പേര്‍ക്ക് പുതിയതായി രോഗം സ്‌ഥിരീകരിക്കുകയും രണ്ട് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു. അതേസമയം ചികിൽസയിലായിരുന്ന 1034 പേര്‍ രോഗമുക്‌തരായി.

94ഉം 71ഉം വയസ് പ്രായമുള്ള രണ്ട് സ്വദേശി വനിതകളാണ് പുതിയതായി കോവിഡ് ബാധിച്ച് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ 664 പേര്‍ക്കാണ് ബഹ്റൈനില്‍ കോവിഡ് കാരണം ജീവന്‍ നഷ്‌ടമായത്. പുതിയ രോഗികളില്‍ 528 പേര്‍ പ്രവാസികളും 903 സ്വദേശികളുമാണ്.

19 പേര്‍ക്ക് യാത്രാ സംബന്ധമായി രോഗബാധയേറ്റു. നിലവില്‍ 11,780 രോഗികളാണ് രാജ്യത്തുള്ളത്. ഇവരില്‍ 204 പേര്‍ ആശുപത്രികളിലും ഗുരുതരാവസ്‌ഥയിലുള്ള 101 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലും ആണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 1,83,330 പേര്‍ക്ക് ബഹ്റൈനില്‍ കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആകെ 41,72,056 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.

Kerala News: അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE