രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 98ലക്ഷം കടന്നു; ഒരു ദിവസത്തിനിടെ 30,005 പുതിയ കേസുകള്‍

By Staff Reporter, Malabar News
india covid_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,005 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു.

442 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് ഇതുവരെയായി 1,42,628 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്‌തരുടെ എണ്ണമാണ് കൂടുതല്‍ എന്നത് നേരിയ ആശ്വാസം നല്‍കുന്നു. 33,494 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. ഇതോടെ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 3,59,819 ആയി കുറഞ്ഞു. 145 ദിവസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. ജൂലൈ 18ന് 3,58,692 ആയിരുന്നു രാജ്യത്തെ ആകെ സജീവ കോവിഡ് കേസുകളുടെ എണ്ണം. ഇതുവരെയായി 93,24,328 പേരാണ് രോഗമുക്‌തി നേടി ആശുപത്രി വിട്ടത്.

Read Also: ‘കർഷകർ രാജ്യത്തിന്റെ ജീവരക്‌തം’; യുവരാജ് സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE