‘കർഷകർ രാജ്യത്തിന്റെ ജീവരക്‌തം’; യുവരാജ് സിംഗ്

By Staff Reporter, Malabar News
malabarnews-yuvaraj
Yuvraj Singh
Ajwa Travels

മൊഹാലി: രാജ്യത്തെ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. കര്‍ഷകര്‍ രാജ്യത്തിന്റെ ജീവരക്‌തമാണെന്ന് യുവരാജ് തന്റെ ജൻമദിനത്തോട് അനുബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച സന്ദേശത്തിൽ പറയുന്നു.

കര്‍ഷകരും സര്‍ക്കാരും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളില്‍ ഉടന്‍ പരിഹാരം ഉണ്ടാകാന്‍ തന്റെ പ്രാർഥനയുണ്ടെന്നും യുവരാജ് പറഞ്ഞു. സമാധാനപരമായ ചര്‍ച്ചകളിലൂടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ കഴിയുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

കര്‍ഷക സമരത്തെ പിന്തുണച്ച് യുവരാജിന്റെ പിതാവ് യോഗ് രാജ് സിംഗ് നടത്തിയ പ്രസ്‌താവനയിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്‌താവനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നത്. എന്നാൽ പിതാവിന്റെ പ്രസ്‌താവനകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് യുവരാജ് പറഞ്ഞു. അത് അദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായം മാത്രമാണെന്നും യുവരാജ് വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE