സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് യുപി സര്‍ക്കാര്‍

By Staff Reporter, Malabar News
lakhimpur-kheri-protest
Ajwa Travels

ലഖ്നൗ: സംസ്‌ഥാനത്ത് മതകാര്യ വകുപ്പിന്റെ(ധര്‍മ്മാര്‍ഥ് കാര്യ വിഭാഗ്) ഡയറക്റ്ററേറ്റ് രൂപീകരിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്‌ഥാനത്തെ മതപരമായ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനാണ് ഡയറക്റ്ററേറ്റ് രൂപീകരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി.

‘കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍, മതസ്‌ഥലങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കുന്നതിലും ഭക്‌തര്‍ക്ക് സൗകര്യമൊരുക്കുന്നതിലും സംസ്‌ഥാന സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കാശി, അയോധ്യ, മഥുര-വൃന്ദാവന്‍, വിന്ധ്യവാസിനി ധാം എന്നിവയുള്‍പ്പടെ നിരവധി തീര്‍ഥാടന സൗകര്യങ്ങളും വിപുലീകരിക്കും’, സംസ്‌ഥാന സര്‍ക്കാര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

വാരണാസിയിലെ കാശി വിശ്വനാഥ് വിശിഷ്‌ട ഏരിയ വികസന സമിതി നല്‍കുന്ന കെട്ടിടത്തില്‍ ആകും ഡയറക്റ്ററേറ്റിന്റെ ആസ്‌ഥാനമെന്ന് സംസ്‌ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു. കൂടാതെ ഡയറക്റ്ററേറ്റിന്റെ മറ്റൊരു സബ് ഓഫീസ് ഗാസിയാബാദിലെ കൈലാഷ് മന്‍സരോവര്‍ ഭവനില്‍ സ്‌ഥാപിക്കുമെന്നും പ്രസ്‌താവന വ്യക്‌തമാക്കുന്നു.

Read Also: തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE