ലോകത്ത് 20 കോടിയോടടുത്ത് കോവിഡ് രോഗബാധിതർ

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. ലോകത്താകമാനമുള്ള ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 19 കോടി 90 ലക്ഷം പിന്നിട്ടതായി വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. 17 കോടി 96 ലക്ഷം പേര്‍ രോഗമുക്‌തി നേടിയപ്പോൾ വിവിധ രാജ്യങ്ങളിലായി കോവിഡ് മൂലം മരണമടഞ്ഞത് 42.40 ലക്ഷത്തോളം ആളുകളാണ്.

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട അമേരിക്ക തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലും ഒന്നാമതുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകളാണ് യുഎസില്‍ റിപ്പോര്‍ട് ചെയ്‌തത്‌. ആകെ രോഗബാധിതരുടെ എണ്ണം 3 കോടി 57 ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ ഇതുവരെ മരണപ്പെട്ടപ്പോൾ രോഗമുക്‌തി നേടിയത് രണ്ട് കോടി 96 ലക്ഷം പേരാണ്.

അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയാണ് ലോകത്ത് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നത്. മൂന്ന് കോടി 16 ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തത്‌. 3.84 കോടി പേര്‍ രോഗമുക്‌തി നേടി. രാജ്യത്തെ മരണസംഖ്യ 4.23 ലക്ഷമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം നിലവിൽ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്ന സംസ്‌ഥാനം കേരളമാണ്.

ബ്രസീൽ(ആകെ കോവിഡ് കേസുകൾ-19,938,358), റഷ്യ(6,288,677), ഫ്രാൻസ്(6,146,619) തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.

Most Read: ജാർഖണ്ഡിലെ ജഡ്‌ജിയുടെ കൊലപാതകം; അന്വേഷണം ശക്‌തമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE