കോവിഡ് കേസുകൾ ഉയരുന്നു; യുഎഇയിൽ 2,655 പുതിയ രോഗബാധിതർ

By Team Member, Malabar News
Covid Cases Increased In UAE And 2655 New Cases
Ajwa Travels

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,655 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 7,82,866 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 3 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് മുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 1,034 പേരാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ 7,52,120 ആളുകൾ ഇതുവരെ യുഎഇയിൽ കോവിഡ് മുക്‌തി നേടി. കൂടാതെ കോവിഡിനെ തുടർന്ന് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 2,173 ആണ്.

28,573 ആളുകളാണ് യുഎഇയിൽ നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. ഒമൈക്രോൺ വ്യാപനത്തെ തുടർന്നാണ് നിലവിൽ യുഎഇയിലും രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്നത്. ഇതേ തുടർന്ന് രാജ്യത്ത് നിലവിൽ കടുത്ത നിയന്ത്രണങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

Read also: ഫുഡ് സ്ട്രീറ്റ്; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോഴിക്കോട് കോർപറേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE