കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് ഒരു ആരോഗ്യ പ്രവര്ത്തകന് മരിച്ചു. പയ്യന്നൂര്‍ കാനായി സ്വദേശി രാജേഷ് ആണ് മരിച്ചത്. 45 വയസായിരുന്നു.
ഈ മാസം ഒന്‍പതാം തിയ്യതിയാണ് രാജേഷിനെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മരണപ്പെടുക ആയിരുന്നു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലെ അസിസ്റ്റന്റ് ആയിരുന്ന രാജേഷിന്റെ മക്കള്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
Related News: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി