വയനാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശി(46) യാണ് മരണപ്പെട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് മരണം.
ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശം ആയതിനാല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഐസിയുവില്‍ ആയിരുന്നു. ഇന്ന് രാവിലെ 8.30യോട് കൂടിയായിരുന്നു മരണമടഞ്ഞത്.
ഇദ്ദേഹത്തിന് കഠിനമായ ശ്വാസതടസവും പ്രമേഹവും ഉണ്ടായിരുന്നതായാണ് വിവരം. ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ ആയിരുന്നു ചികിത്സ നല്‍കിയിരുന്നത്. ഇദ്ദേഹത്തിന് പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു.
Latest Covid News: കോവിഡ് രോഗ മുക്തരായവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍