തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമാണ് അനുമതി. നേരത്തെ നിശ്‌ചയിച്ച യോഗങ്ങൾ മാറ്റിവെക്കണമെന്ന് സംഘാടകർക്ക് നിർദ്ദേശം നൽകി.
തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവികൾക്ക് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ക്‌ളസ്‌റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്‌ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ ഹെഡ്‌മാസ്‌റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫിസറെ അറിയിക്കുകയും വേണം..
ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിലേത് ഉൾപ്പടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.
മാളുകളിലും വ്യാപാര സ്‌ഥാപനങ്ങളിലും ജനത്തിരക്ക് അനുവദിക്കില്ല. വ്യാപാര സ്‌ഥാപനങ്ങളിൽ 25 സ്‌ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്‌ചയിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാൻ പാടുള്ളൂ.
Most Read: മണിപ്പൂരിൽ വീണ്ടും താമര വിരിയിക്കാൻ ബിജെപി; ഇഞ്ചോടിഞ്ച് പോരാടി കോൺഗ്രസ്