കോവിഡ് വ്യാപനം; പ്ളസ്‌ടു മൂല്യനിർണയം മാറ്റിവച്ചു

By Staff Reporter, Malabar News
plus-two
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണയമാണ് അഞ്ചാം തീയതി മുതൽ ആരംഭിക്കാൻ ഇരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോവിഡ് വ്യാപനം, ഭാ​ഗിക ലോക്ക്ഡൗൺ എന്നീ പ്രതിസന്ധികൾക്ക് ഇടയിലാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കിയത്. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്. നേരത്തെ പ്ളസ്‌ടു പ്രായോഗിക പരീക്ഷകളും കോവിഡിനെ തുടർന്ന് മാറ്റിയിരുന്നു.

Read Also: തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE