തിരുവനന്തപുരത്ത് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു

By Staff Reporter, Malabar News
covid vaccination
Representational image
Ajwa Travels

തിരുവനന്തപുരം: ജില്ലയില്‍ ഇന്നും നാളെയും വാക്‌സിന്‍ വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക്ഡൗണും കാരണം രണ്ട് ദിവസം വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി. അതേ സമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ ജില്ലയില്‍ 12 പഞ്ചായത്തുകളില്‍ കൂടി കളക്‌ടര്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.

അഴൂര്‍, പഴയകുന്നുമ്മേല്‍, കടയ്‌ക്കാവൂർ, കള്ളിക്കാട്, വിളപ്പില്‍, ഒറ്റശേഖരമംഗലം, ആര്യനാട്, വെങ്ങാനൂര്‍, പൂവാര്‍, കുന്നത്തുകാല്‍, ഒറ്റൂര്‍, ഇടവ പഞ്ചായത്തുകളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് നടപടി. ടിപിആര്‍ 20 ശതമാനത്തില്‍ താഴെ എത്തുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്‌ടര്‍ നവ്‌ജ്യോത് ഖോസ വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത്‌ ഇന്ന് മുതൽ കർശന നിയന്ത്രണം; ഒരാഴ്‌ച തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE