കോവിഡ് ഇന്ത്യ; 36,668 രോഗമുക്‌തി, 42,625 രോഗബാധിതർ, 562 മരണം

By News Desk, Malabar News
covid test
Representational image
Ajwa Travels

ഡെൽഹി: രാജ്യത്ത് ഇന്ന് 42,625 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തോളം വർധനയുണ്ട്. 36,668 പേർ രോഗമുക്‌തരായി. 562 മരണമാണ് 24 മണിക്കൂറിനിടെ സ്‌ഥിരീകരിച്ചത്‌. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് മരണം 4,25,757 ആയി ഉയന്നു. നിലവിൽ 4,10,353 പേരാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച് ചികിൽസയിലുള്ളത്.

3,09,33,022 പേർ ഇത് വരെ രോഗമുക്‌തി നേടിയെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ്. ഏഴ് ദിവസത്തെ ശരാശരി ടിപിആർ 2.36 ശതമാനമാണ്. ഇത് വരെ 48,52,86,570 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

Kerala News: കോവിഡ് മരണ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE