കോവിഡ് മരണ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കും; ആരോഗ്യമന്ത്രി

By Desk Reporter, Malabar News
guidelines for international travelers
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്‌ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. 2020 ജൂലായ് മുതൽ 2021 ജൂലായ് വരെ ഒരു വർഷത്തെ കോവിഡ് മരണക്കണക്കുകൾ പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു.

പരാതികൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടന്നും, വിഷയത്തിൽ ഡിഎംഒമാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മരണം റിപ്പോർട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ പെടുത്തുന്നത് വിട്ടു പോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തുമെന്നും ആരോ​ഗ്യ മന്ത്രി വ്യക്‌തമാക്കി.

കോവിഡ് മരണ നിരക്ക് പരിശോധിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എന്നാൽ, സംസ്‌ഥാനത്ത് ഐസിഎംആർ, ലോകാരോഗ്യ സംഘടന എന്നിവരുടെ മാർഗ നിർദ്ദേശം മറികടന്നുവെന്നും വിഡി സതീശൻ ആരോ​പിച്ചു.

Most Read:  രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE