87.73 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; ഡെല്‍ഹിയില്‍ രോഗവ്യാപനം രൂക്ഷം

By Staff Reporter, Malabar News
covid india image_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 44,684 പുതിയ കോവിഡ് കേസുകള്‍. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. അതേസമയം ഒരു ദിവസത്തിനിടെ 3828 കേസുകളുടെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. 520 പേര്‍ക്കാണ് കോവിഡ് മൂലം കഴിഞ്ഞ ദിവസം ജീവന്‍ നഷ്‌ടപ്പെട്ടത്.

87,73,479 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 4,80,719 പേര്‍ നിലവില്‍ കോവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നവരാണ്.

കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പല സംസ്‌ഥാനങ്ങളിലും വീണ്ടും കേസുകളുടെ എണ്ണവും മരണ സംഖ്യയും ഉയരുന്ന സ്‌ഥിതിയാണ്. ഡെല്‍ഹിയില്‍ മാത്രം 7802 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡെല്‍ഹിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 13.8% ആണ്. 91 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്‌തു. 104 മരണങ്ങളാണ് വ്യാഴാഴ്‌ച മാത്രം ഡെല്‍ഹിയില്‍ സ്‌ഥിരീകരിച്ചത്.

കേസുകളുടെ എണ്ണത്തിലും മരണത്തിലും നവംബര്‍ 1നും 12നുമിടയില്‍ വലിയ വര്‍ധനവാണ് ഡെല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. ദിവസേന ശരാശരി 70 മരണങ്ങള്‍ ഈ ദിവസങ്ങളില്‍ ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഈ 13 ദിവസത്തിനിടയില്‍ 88,124 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

ലോകത്ത് യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചത് ഇന്ത്യയിലാണ്. കൂടാതെ ആകെയുള്ള മരണത്തില്‍ മൂന്നാം സ്‌ഥാനത്താണ് ഇന്ത്യ. രാജ്യത്ത് ഇതുവരെ 1,29,188 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Read Also: ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്‌റ്റംസിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE