യുഎഇ; 24 മണിക്കൂറില്‍ രോഗബാധിതര്‍ 1312, രോഗമുക്‌തര്‍ 1500

By Team Member, Malabar News
Malabarnews_covid in uae
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1312 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്‌ഥിരീകരിക്കുന്ന ആകെ ആളുകളുടെ എണ്ണം 1,30,336 ആയി ഉയര്‍ന്നു. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ച ആളുകളുടെ എണ്ണം മൂന്ന് ആണ്. രാജ്യത്ത് ഇതുവരെ 488 ആളുകളാണ് കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്.

കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുമ്പോള്‍ തന്നെ കോവിഡ് രോഗമുക്‌തരുടെ എണ്ണവും ആയിരത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1500 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്‌തരുടെ എണ്ണം 1,26,147 ആയി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുഎഇയില്‍ നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 3,701 ആണ്. കഴിഞ്ഞ ദിവസം മാത്രം യുഎഇയില്‍ 1,30,573 ആളുകളില്‍ കോവിഡ് പരിശോധന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ ആകെ 1.29 കോടിയില്‍ അധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Read also : എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വാര്‍ഷിക ലാഭവിഹിതത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE