രോഗമുക്‌തിയില്‍ ഉയര്‍ച്ച; യുഎഇയില്‍ നിലവില്‍ 2903 പേര്‍ മാത്രം ചികില്‍സയില്‍

By Team Member, Malabar News
Malabarnews_covid in uae
Representational image
Ajwa Travels

യുഎഇ : യുഎഇയില്‍ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗമുക്‌തരായ ആളുകളുടെ എണ്ണം 1,606 ആണ്. ഇതോടെ രാജ്യത്ത് രോഗമുക്‌തി നേടിയ ആകെ ആളുകളുടെ എണ്ണം 1,30,508 ആയി ഉയര്‍ന്നു. രോഗ മുക്‌തരുടെ എണ്ണത്തില്‍ ഉണ്ടായ ഉയര്‍ച്ച മൂലം രാജ്യത്ത് നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും വലിയ രീതിയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. 2,903 ആളുകള്‍ മാത്രമാണ് ഇപ്പോള്‍ യുഎഇയില്‍ കോവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത് 1,278 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 1,33,907 ആയി. എന്നാല്‍ ഇവരില്‍ 1,30,508 ആളുകളും രോഗ മുക്‌തരായി എന്നത് ആശ്വാസം പകരുന്ന കാര്യമാണ്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം ഒന്നാണ്. രാജ്യത്ത് ഇതുവരെ 496 ആളുകളാണ് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോവിഡ് മരണനിരക്കില്‍ ഉണ്ടാകുന്ന താഴ്‌ച രാജ്യത്ത് ആശങ്കകള്‍ക്ക് അയവ് നല്‍കുന്നുണ്ട്. ഒപ്പം തന്നെ രോഗമുക്‌തി ഉയരുന്നതും രാജ്യത്ത് കോവിഡ് ഭീതി കുറക്കാന്‍ കാരണമാകുന്നുണ്ട്.

Read also : ഫ്രാൻസിന് പിന്നാലെ കാനഡയിലും ഭീകരാക്രമണം; രണ്ട് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE