കോവിഡ് മുക്‌തിനിരക്ക് 90 ശതമാനം, മരണനിരക്ക് കുറയുന്നു; രാജ്യത്ത് ആശങ്കക്ക് അയവ്

By Team Member, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് ആശങ്കകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 50,129 ആളുകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 78,64,811 ആയി. കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് വലിയ ആശ്വാസം തന്നെയാണ് രാജ്യത്ത് ഉണ്ടാക്കുന്നത്. ഒപ്പം തന്നെ കഴിഞ്ഞ ദിവസത്തോടെ രാജ്യത്തെ കോവിഡ് മരണനിരക്ക് 98 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായി താഴ്ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 578 ആളുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി. രാജ്യത്തെ കോവിഡ് മരണ നിരക്ക് ഇപ്പോള്‍ 1.51 ശതമാനം ആണ്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 62,077 ആണ്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 70,78,123 ആയി ഉയര്‍ന്നു. രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് ഇപ്പോള്‍ 90 ശതമാനം ആണ്. രോഗ മുക്‌തി നിരക്കില്‍ ഉണ്ടാകുന്ന വര്‍ധനയും കോവിഡ് മരണ നിരക്കില്‍ ഉണ്ടാകുന്ന താഴ്‌ചയും രാജ്യത്ത് കോവിഡ് ആശങ്കകള്‍ക്ക് അയവ് നല്‍കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്ത് ആകെ ചികില്‍സയില്‍ ഉള്ള ആളുകളുടെ എണ്ണം 6,68,154 ആണ്.

Read also : കോവിഡ്; മറ്റ് രോഗങ്ങള്‍ ഉള്ളവരില്‍ മരണനിരക്ക് കൂടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE