കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

By Trainee Reporter, Malabar News
Corona_-Virus_-Recovery_-Rates_Malabar-News
Representational image
Ajwa Travels

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന ശരാശരി 67.05 ആയിരിക്കെയാണ് ജില്ലയിലെ രോഗമുക്തി നിരക്ക് 80 കടന്നത്. കഴിഞ്ഞ മാസം 29 വരെ 1459 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1203 പേര്‍ രോഗമുക്തി നേടി. ഇനി 220 പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിലുള്ളത്.

സംസ്ഥാനത്ത് 80 ശതമാനത്തിന് മുകളില്‍ രോഗമുക്തി നിരക്കുള്ള ഏക ജില്ലയും വയനാടാണ്. ഇടുക്കിയാണ് രണ്ടാമത്. 79.3 ശതമാനമാണ് ഇടുക്കിയിലെ രോഗമുക്തി നിരക്ക്. സംസ്ഥാനത്ത് ഏറ്റവും കുറവ് രോഗമുക്തി നിരക്ക് ആലപ്പുഴയാണ്. നിലവില്‍ 1000ത്തില്‍ താഴെ രോഗികളുള്ള 4 ജില്ലകളാണ് കേരളത്തിലുള്ളത്. വയനാട് (220), ഇടുക്കി (347), കണ്ണൂര്‍ (917), പാലക്കാട് (980) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് കോവിഡ് രോഗികള്‍.

കോവിഡ് രോഗമുക്തി നിരക്ക്, ജില്ലകള്‍ തിരിച്ച്

വയനാട് : 82.45
ഇടുക്കി : 79.3
പാലക്കാട് : 78.54
കണ്ണൂര്‍ : 72.34
പത്തനംതിട്ട : 71.90
കാസര്‍ഗോഡ് : 68.63
മലപ്പുറം : 66.7
കൊല്ലം : 65.67
കോഴിക്കോട് : 65.67
എറണാകുളം : 65.44
തൃശൂര്‍ : 65.41
തിരുവനന്തപുരം : 64.4
കോട്ടയം : 64.34
ആലപ്പുഴ : 59.17

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE