യുഎഇയിൽ കോവിഡ് മുക്‌തർ 3 ലക്ഷം കടന്നു; 24 മണിക്കൂറിൽ 4,041 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ ഇതുവരെ കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4,041 ആളുകളാണ് രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്‌തരുടെ എണ്ണം 3,01,081 ആയി ഉയർന്നു. അതേസമയം തന്നെ 3,276 ആളുകൾക്ക് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,23,402 ആയി ഉയർന്നു.

രാജ്യത്തെ പ്രതിദിന കോവിഡ് മരണസംഖ്യ ഉയർന്നു തന്നെ തുടരുകയാണ്. 12 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം 914 ആയി ഉയർന്നു.

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 21,407 ആണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,50,706 കോവിഡ് പരിശോധനകൾ നടത്തിയതായും, ഇതുവരെ രാജ്യത്ത് 2.65 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : സംഘടനാ സംവിധാനം ശക്‌തിപ്പെടുത്താൻ കോൺഗ്രസ്; ഡിസിസികൾക്ക് നിർദേശം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE