ജില്ലയിലെ 30 തദ്ദേശ സ്‌ഥാപനങ്ങൾ നാളെ മുതൽ പൂര്‍ണമായ അടച്ചിടലിലേക്ക്

By News Desk, Malabar News
covid_palakkad
Representational Image
Ajwa Travels

പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർധനവ് 10 ശതമാനം മുതൽ കൂടുതൽ വരുന്ന ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങൾ നാളെ മുതൽ പൂര്‍ണമായും അടച്ചിടാൻ ജില്ലാ കളക്‌ടർ മൃൺമയി ജോഷി ഉത്തരവിട്ടു.

അഗളി, അലനല്ലൂർ, ചാലിശ്ശേരി, ചെർപ്പുളശ്ശേരി നഗരസഭ, ചിറ്റൂർ- തത്തമംഗലം നഗരസഭ, എരുമയൂർ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂർ, കുത്തനൂർ, ലക്കിടി-പേരൂർ, മാത്തൂർ, മുണ്ടൂർ, നെല്ലായ, നെല്ലിയാമ്പതി, നെൻമാറ, പറളി, പട്ടഞ്ചേരി, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, പുതുപ്പരിയാരം, ശ്രീകൃഷ്‌ണപുരം, തച്ചനാട്ടുകര, തൃക്കടീരി, വടകരപ്പതി, വടവന്നൂർ, വണ്ടാഴി എന്നിവടങ്ങളാണ് പൂര്‍ണമായും അടച്ചിടുക.

നിലവിലെ ലോക്ക്ഡോണ്‍ ഇളവുകള്‍ ഈ പ്രദേശങ്ങളില്‍ ബാധകമല്ല. അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ രാവിലെ 7 മുതല്‍ ഉച്ചക്ക് 2 വരെ മാത്രം തുറക്കാം. ഹോം ഡെലിവറി സിസ്‌റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഉത്തരവിൽ പറയുന്നു.

Read Also: കോവിഡ് ടെസ്‌റ്റിന് അധിക തുക ഈടാക്കിയ ലാബുകൾക്ക് എതിരെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE