തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധന നടത്തി പയ്യന്നൂർ നഗരസഭ

By Trainee Reporter, Malabar News
covid-test
Ajwa Travels

പയ്യന്നൂർ: തെരുവിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വീണ്ടും പയ്യന്നൂർ നഗരസഭ. ഭക്ഷണം എത്തിച്ച് നൽകുന്നതിന് പിന്നാലെ അവരുടെ ആരോഗ്യ പരിശോധനയും ആന്റിജൻ ടെസ്‌റ്റും നടത്തി മാതൃകയാകുകയാണ് നഗരസഭ ഇപ്പോൾ. മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തെരുവിലെ മനുഷ്യരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നത്.

പയ്യന്നൂർ താലൂക്ക് ആശുപത്രി, മുത്തത്തി പകൽ വീട് എന്നിവയുടെ നേതൃത്വത്തിലുള്ള കോവിഡ് കൺട്രോൾ മൊബൈൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് കോവിഡ് ടെസ്‌റ്റും ആരോഗ്യ പരിശോധനയും നടത്തിയത്. പരിശോധന നടത്തിയവരിൽ ആർക്കും രോഗം സ്‌ഥിരീകരിച്ചിട്ടില്ല. നഗരസഭ ചെയർപേഴ്‌സൺ കെവി ലളിതയുടെ നേതൃത്വത്തിൽ വഴിയോര താമസക്കാരുടെ കേന്ദ്രങ്ങളിലെത്തി 39 പേർക്ക് കഴിഞ്ഞ ദിവസം പരിശോധന നടത്തി.

വൈസ് ചെയർമാൻ പിവി കുഞ്ഞപ്പൻ, സ്‌ഥിരം സമിതി ചെയർമാൻമാരായ ടി വിശ്വനാഥൻ, സെമീറ ടീച്ചർ, ഡോ. അബ്‌ദുൽ ജബ്ബാർ, താലൂക്ക് ആശുപത്രി പിആർഒ ജാക്‌സൺ ഏഴിമല, ഹെൽത്ത് ഇൻസ്‌പെക്‌ടർ ശ്യാംലാൽ, സ്‌റ്റാഫ്‌ നഴ്‌സ്‌ ജിനിയ ജോസഫ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

Read also: മലപ്പുറത്ത് കനത്ത നാശം വിതച്ച് ടൗട്ടെ; 41.2 കോടിയുടെ കൃഷി നശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE