മലപ്പുറത്ത് കനത്ത നാശം വിതച്ച് ടൗട്ടെ; 41.2 കോടിയുടെ കൃഷി നശിച്ചു

By News Desk, Malabar News
Representational Image
Ajwa Travels

മലപ്പുറം: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്തെ പല ജില്ലകളിലും കനത്ത നാശനഷ്‌ടമുണ്ടായി. ശക്‌തമായ കാറ്റിലും മഴയിലും മലപ്പുറം ജില്ലയിലെയും അവസ്‌ഥ രൂക്ഷമായിരുന്നു. 41.2 കോടിയുടെ കൃഷിയാണ് ടൗട്ടെ നശിപ്പിച്ചത്. 1117.14 ഹെക്‌ടർ ഭൂമിയിലെ കൃഷി നശിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുമൂലം 7,212 കർഷകർക്കാണ് ദുരിതം ബാധിച്ചിരിക്കുന്നത്.

200 ഹെക്‌ടർ ഭൂമിയിലെ വാഴക്കൃഷി നശിച്ചത് 3,092 കർഷകർക്കും തിരിച്ചടിയായി. ജില്ലയിലെ 442 കർഷകരുടെ 375.56 ഹെക്‌ടർ ഭൂമിയിലെ നെൽക്കൃഷിയും നശിച്ചു. നെൽകൃഷിയിൽ മാത്രം 5.6 കോടിയുടെ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. 209.5 ഹെക്‌ടർ ഭൂമിയിലെ പച്ചക്കറിക്കൃഷി നശിച്ചപ്പോൾ ഈ വിഭാഗത്തിൽ 86.60 ലക്ഷം രൂപയുടെ നഷ്‌ടവുമുണ്ടായി.

23 ലക്ഷം രൂപയുടെ കപ്പക്കൃഷിയും 12.18 ലക്ഷം രൂപയുടെ കമുകും 10.75 ലക്ഷം രൂപയുടെ എള്ളും മഴക്കെടുതിയിൽ നശിച്ചു. 28 ലക്ഷം രൂപയുടെ റബറും 48 ലക്ഷം രൂപയുടെ തെങ്ങും ഒരു ലക്ഷം രൂപയുടെ തെങ്ങിൻ തൈകളും നഷ്‌ടമായി. 15.25 ലക്ഷം രൂപയുടെ വെറ്റിലയും നശിച്ചിട്ടുണ്ട്. 14,000 രൂപയുടെ മാങ്ങ, 7.20 ലക്ഷം രൂപയുടെ മറ്റു പഴവർഗങ്ങൾ, 3,77,000 രൂപയുടെ കുരുമുളക്, ഒരു ലക്ഷം രൂപയുടെ ധാന്യങ്ങൾ, 1.09 ലക്ഷം രൂപയുടെ ജാതി, 3.78 ലക്ഷം രൂപയുടെ കിഴങ്ങുവർഗങ്ങൾ എന്നിങ്ങനെയാണ് കൃഷിനാശത്തിന്റെ കണക്കുകൾ.

Also Read: ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE