തെലങ്കാന: ജനതാദൾ നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും എത്രയും പെട്ടെന്ന് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested.
ನನ್ನ ಕೋವಿಡ್-19 ಪರೀಕ್ಷೆಯ ವರದಿ ಪಾಸಿಟಿವ್ ಎಂದು ಬಂದಿದೆ. ಕಳೆದ ಕೆಲವು ದಿನಗಳಲ್ಲಿ ನನ್ನ ಸಂಪರ್ಕಕ್ಕೆ ಬಂದವರು ಕೋವಿಡ್ ಪರೀಕ್ಷೆ ಮಾಡಿಸಿಕೊಳ್ಳಿ.— H D Kumaraswamy (@hd_kumaraswamy) April 17, 2021
കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്കും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഒൻപത് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം കോവിഡ് ബാധിതനാകുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ് യെദിയൂരപ്പയ്‌ക്ക് ആദ്യം കോവിഡ് സ്‌ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ മൂന്ന് ദിവസം ബാക്കി നിൽക്കെയാണ് വീണ്ടും രോഗം സ്‌ഥിരീകരിച്ചത്.
Also Read: കുംഭമേള അവസാനിപ്പിക്കും; സഹകരിക്കാൻ തയ്യാറാണെന്ന് സന്യാസിമാർ