പാലക്കാട്: കോവിഡ് വ്യാപനം തടയാൻ ജില്ലയിൽ 6 ഇടങ്ങളിലായി ചികിൽസാ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി സിഎഫ്എൽടിസി നോഡൽ ഓഫീസർ ഡോ. മേരി ജ്യോതി വിൽസൺ അറിയിച്ചു. കഞ്ചിക്കോട് കിന്‍ഫ്ര, മാങ്ങോട് കേരള മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രി, പാലക്കാട് വനിതകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാർക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായാണ് കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.
ആശുപത്രികളിൽ ആവശ്യമായ കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ജില്ലാ ആശുപത്രിയിൽ 64 ഐസിയു കിടക്കകൾ, 29 വെന്റിലേറ്റർ ബെഡുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. തീവ്ര രോഗബാധിതരായ ബിസി കാറ്റഗറിയിൽ ഉള്ളവരെയാണ് നിലവിൽ കോവിഡ് ചികിൽസാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്.
വരുംദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിൽ കൂടുതൽ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ ഒരുക്കുമെന്നും നോഡൽ ഓഫീസർ അറിയിച്ചു.
Read also: കർഷകനെ ഓടിച്ചു; ഓട്ടോറിക്ഷ കുത്തിമറിച്ചു; ഭീതി പരത്തി കാട്ടാന