ഇന്ത്യയിൽ 12,689 പുതിയ കോവിഡ് കേസുകൾ; വാക്‌സിൻ വിതരണം പുരോഗമിക്കുന്നു

By Trainee Reporter, Malabar News
covid 19 india_2020 Aug 21
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,689 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,06,89,527 ആയി.

കഴിഞ്ഞ ദിവസം 9,102 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 7 മാസത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറവ് കോവിഡ് നിലക്കായിരുന്നു ഇത്. 13,320 പേർ രോഗമുക്‌തി നേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആകെ രോഗമുക്‌തി നേടിയവരുടെ എണ്ണം 1,03,59,305 ആയി.

രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,53,724 ആയി. 137 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 1,76,498 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. അതിനിടെ രാജ്യത്തെ കോവിഡ് രോഗമുക്‌തി നിരക്ക് 95.75ഉം മരണനിരക്ക് 1.45ഉം ആയി.

ഐസിഎംആർ കണക്കുകൾ അനുസരിച്ച് 550426 സാംപിളുകളാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ചത്. ഡിസംബർ 23 വരെ 193613120 സാംപിളുകൾ പരിശോധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.  അതേസമയം, കൊറോണ വാക്‌സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുകയാണ്.  ഇന്ത്യയിൽ ഇതുവരെ 2029480 പേർ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read also: ട്രാക്‌ടർ റാലി സംഘർഷം; കൊല്ലപ്പെട്ട കർഷകനെയും പ്രതിചേർത്ത് ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE