കോവിഡ്; രാജ്യത്ത് പുതിയ 45,209 കേസുകൾ, 501 മരണം

By Trainee Reporter, Malabar News
Malabarnews_covid in india
Representational image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 45,209 പുതിയ കോവിഡ് കേസുകൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 90,95,398 ആയി. ശനിയാഴ്‌ച 46,232 പുതിയ കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‌തത്‌.

501 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1.33 ലക്ഷത്തിന് മുകളിലായി. 4,40,962 സജീവ കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. 85,21,617 പേർ കോവിഡ് മുക്‌തരായി. 43,493 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്‌തി നേടിയത്.

10,75,326 കോവിഡ് പരിശോധനകളാണ് ഇന്ത്യയിൽ 24 മണിക്കൂറിനിടെ നടത്തിയത്. 4.2 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം കോവിഡ് രോഗമുക്‌തി നിരക്ക് 93.68 ശതമാനമായി.

രോഗികളുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയാണ് രാജ്യത്ത് ഏറ്റവും മുന്നിൽ. 17.74 ലക്ഷം കോവിഡ് കേസുകളാണ് സംസ്‌ഥാനത്ത്‌ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 80,000ത്തോളം സജീവ കേസുകളുമുണ്ട്. 24 മണിക്കൂറിനിടെ 5760 പുതിയ കോവിഡ് കേസുകളാണ് ഇവിടെ രജിസ്‌റ്റർ ചെയ്‌തത്‌. 46,000ത്തിലധികം കോവിഡ് മരണങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിലും കോവിഡ് രൂക്ഷമാകുകയാണ്. രോഗവ്യാപനം അതിരൂക്ഷമായ ഡെൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,879 പുതിയ കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു.

Read also: ലോകത്ത് 5.84 കോടി കോവിഡ് ബാധിതർ; ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE