കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 15,948 പേർക്കുകൂടി രോഗമുക്‌തി, 14,849 പുതിയ കേസുകൾ

By Staff Reporter, Malabar News
covid update india
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 14,849 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. 15,948 പേർ രോഗമുക്‌തി നേടിയപ്പോൾ 155 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട് ചെയ്‌തു.

രാജ്യത്ത് ഇതുവരെ 1,06,54,533 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 1,03,16,786 പേർ ഇതുവരെ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം 1,53,339 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 1,84,408 സജീവ കേസുളാണ് രാജ്യത്തുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്‌ച ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. 6,753 പേർക്കാണ് കഴിഞ്ഞ ദിവസം കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. മഹാരാഷ്‌ട്രയിൽ 2,779 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചു.

ജനുവരി 23ന് 7,81,752 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 19,17,66,871 ആയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,82,201 പേർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് നടത്തി.

Read Also: ഇന്ന് ദേശീയ ബാലികാ ദിനം; പെണ്‍കുട്ടികള്‍ക്കായി കേന്ദ്ര സര്‍ക്കാരിന്റെ പത്ത് പദ്ധതികള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE