രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

By News Desk, Malabar News
Malabarnews_kerala covid
Representational image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്.

രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം പത്ത് കോടി കടന്നതായി ഐസിഎംആര്‍ അറിയിച്ചു. 79.09 ലക്ഷം പേര്‍ക്കാണ് ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 6.53 ലക്ഷം പേര്‍ മാത്രമാണ് നിലവില്‍ ചികില്‍സയിലുള്ളത്. 71.37 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്‌തി നേടി. 1,19,014 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്.

Also Read: ബിഹാറിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യ വാക്‌സിൻ ലഭിക്കും; കേന്ദ്ര മന്ത്രി

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തിലാണ് എന്നത് ശ്രദ്ധേയമാണ്. 6843 കേസുകളാണ് കേരളത്തില്‍ ഞായറാഴ്‌ച്ച സ്‌ഥിരീകരിച്ചത്. മഹാരാഷ്‍ട്രയില്‍ 6059 ഉം കര്‍ണാടകത്തില്‍ 4439 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തു. ഞായറാഴ്‌ച്ച 9,39,309 ടെസ്‌റ്റുകളാണ് രാജ്യത്ത് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE