കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

By Staff Reporter, Malabar News
covid_india
Representational Image
Ajwa Travels

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. സാഹചര്യം അനുകൂലമെങ്കില്‍ ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ എത്രയും വേഗം മടങ്ങി എത്തണമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇന്ത്യയും യുഎസും തമ്മില്‍ ദിവസേന വിമാന സര്‍വീസുകള്‍ ഉണ്ടെന്നും ഇവ ഉപയോഗപ്പെടുത്തണമെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്‌തമാക്കി.

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗ വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിൽ പല ലോക രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഈയാഴ്‌ച ആദ്യമാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിരോധിച്ചത്.

കൂടാതെ ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്ക്, ബ്രിട്ടനില്‍ പ്രവേശിക്കാനാകില്ല. ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും കുവൈറ്റ് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎയിലും ഒമാനിലും പ്രവേശന വിലക്കുണ്ട്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഖത്തറിൽ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാണ്.

Read Also: കൊടകര കുഴൽപ്പണ കവർച്ച; പരാതിക്കാരൻ ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE