12 മുതൽ 18 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ; സിംഗപ്പൂരിൽ ഇന്ന് തുടക്കം

By Team Member, Malabar News
Ajwa Travels

സിംഗപ്പൂർ : 12 മുതൽ 18 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷന് ഇന്ന് മുതൽ തുടക്കം കുറിച്ച് സിംഗപ്പൂർ. പ്രായപൂർത്തിയായ ആളുകളുടെ വാക്‌സിനേഷൻ പൂർത്തിയാകുന്നതിന് മുൻപ് കൗമാരക്കാരായ ആളുകൾക്ക് വാക്‌സിൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ. രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത് തടയാൻ വേണ്ടിയാണ് കൗമാരക്കാരായ ആളുകളിലും വാക്‌സിൻ വിതരണം ഉടൻ തന്നെ നടത്താൻ തീരുമാനിച്ചത്.

രാജ്യത്തെ ഭൂരിഭാഗം ആളുകളും കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതോടെ ഇനിയൊരു രോഗവ്യാപനം ഉണ്ടാകുന്നത് തടയാൻ സാധിക്കുമെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി വ്യക്‌തമാക്കി. അതിനാൽ ഓഗസ്‌റ്റ് ആദ്യ വാരത്തോടെ കൗമാരക്കാരായ ആളുകളിൽ ആദ്യഡോഡ് നൽകാനാണ് തീരുമാനം. നിലവിൽ ഫൈസറിന്റെയും മൊഡേണയുടെയും വാക്‌സിനുകളാണ് സിംഗപ്പൂരിൽ ഉപയോഗിക്കുന്നത്. ഇതിനൊപ്പം തന്നെ ആസ്ട്രാ സെനക, ജോൺസൺ ആന്റ് ജോൺസൺ, സിനോഫോം എന്നീ വാക്‌സിനുകൾ ഉപയോഗിക്കാനുള്ള അനുമതി രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.

Read also : ഐടി നിയമങ്ങൾ പാലിക്കുമെന്ന് ട്വിറ്റർ; പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE