ന്യൂഡെൽഹി: രണ്ടാംഘട്ട വാക്സിനേഷന്റെ ഭാഗമായി സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കോവിഡ് വാക്സിന് നല്‍കും. സുപ്രീംകോടതി കോംപ്ളക്സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെയാണ് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിന് രാജ്യത്ത് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇന്നലെ വാക്സിൻ സ്വീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് ഇന്ന് വാക്സിന് സ്വീകരിച്ചേക്കും.
അതേസമയം രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മേൽപോട്ട് തന്നെയാണ്. മഹാരാഷ്ട്രയിലും കേരളത്തിലും രോഗവ്യാപനം തുടരുകയാണ്. കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് 10 സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സമിതിയെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Also: ടൂൾകിറ്റ് കേസ്; നികിത ജേക്കബിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ