21 കോടിയും കടന്ന് ലോകത്തെ കോവിഡ് ബാധിതർ

By Staff Reporter, Malabar News
world covid
Representational Image
Ajwa Travels

ന്യൂയോര്‍ക്ക്: ലോകത്ത് 21 കോടിയും കടന്ന് കോവിഡ് ബാധിതരുടെ എണ്ണം. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച്‌ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,84,384 പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്.

അതേസമയം 10,379 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോവിഡ് മൂലം ഇതുവരെയായി ജീവൻ നഷ്‌ടമായവരുടെ എണ്ണം 44,04,212 ആയി. 18,81,86,868 പേർ ലോകത്താകമാനം ഇതുവരെ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ ഉള്ളത്.

പ്രതിദിന രോഗബധിതരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. 153,736 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം യുഎസിൽ റിപ്പോര്‍ട് ചെയ്‌തത്‌. ഒരു ഇടവേളക്ക് ശേഷം അമേരിക്കയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുകയാണ് എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

പ്രതിദിന കോവിഡ് കേസുകളിൽ നിലവിൽ ബ്രസീലാണ് രണ്ടാമതുള്ളത്. 40,693 പുതിയ കേസുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌.

ഇന്ത്യയിലാകട്ടെ 35,797 പുതിയ കേസുകളാണ് പുതിയതായി റിപ്പോര്‍ട് ചെയ്‌തത്‌. രാജ്യത്ത് 3,23,20,898 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ രോഗമുക്‌തി നേടിയത് 3.15 കോടി പേരാണ്.

അതേസമയം 1,128 പേര്‍ മരണമടഞ്ഞ ഇന്തോനേഷ്യയാണ് പ്രതിദിന മരണസംഖ്യയില്‍ മുന്നില്‍. അമേരിക്കയിലും ഇന്നലെ ആയിരത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി.

Most Read: കോവിഡ് മൂന്നാം തരംഗം; കുട്ടികളിലെ വാക്‌സിനേഷൻ സെപ്റ്റംബറിൽ ആരംഭിച്ചേക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE