ടിഎന്‍ പ്രതാപന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

By News Desk, Malabar News
TN Prathapan MP
Ajwa Travels

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്‌ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന ജില്ലാ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്.

ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നെങ്കിലും വെള്ളിയാഴ്‌ച തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ശനിയാഴ്‌ച മുതല്‍ യുഡിഎഫ് സ്‌ഥാനാര്‍ഥികള്‍ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എംപി. കുടുംബാംഗങ്ങളും ഡ്രൈവറും ക്വാറന്റെയ്നിലായി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി ഇടപഴകിയവര്‍ ഉടന്‍ പരിശോധനക്ക് വിധേയരാകണമെന്ന് എംപി ആവശ്യപ്പെട്ടു.

Malabar News: വിമത പ്രവര്‍ത്തനം; നിലമ്പൂരില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE