വിമത പ്രവര്‍ത്തനം; നിലമ്പൂരില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കി

By News Desk, Malabar News
Congress panel meets to discuss Bihar election result
Representational Image
Ajwa Travels

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വിമതര്‍ക്കെതിരെ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ താമരക്കുളത്ത് വിമത സ്‌ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മൂന്ന് നേതാക്കളെയാണ് പാര്‍ട്ടി പുറത്താക്കിയത്.

Malabar News: സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

നിലമ്പൂര്‍ നഗരസഭയിലെ 29ആം ഡിവിഷനായ താമരകുളത്ത് യുഡിഎഫ് സ്‌ഥാനാര്‍ഥിക്കെതിരെ ജനകീയ മുന്നണി സ്‌ഥാനാര്‍ഥിയായി മൽസരിക്കുന്ന സജീഷ ടീച്ചര്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രരണം നടത്തിയ താമരക്കുളം കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് ഹംസ മൂച്ചിക്കല്‍, സെക്രട്ടറി വികെ ഗോകുല്‍ദാസ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എടി ഫ്രാന്‍സിസ് എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ നിലമ്പൂര്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE