പത്തനംതിട്ട സംഘർഷം; സിപിഐഎം–സിപിഐ ഉഭയകക്ഷി ചർച്ച ഇന്ന്

By Syndicated , Malabar News
The CPI (M) -CPI leadership meetings
Ajwa Travels

പത്തനംതിട്ട: ജില്ലയിൽ സിപിഐഎം–സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. പരസ്‌പരമുള്ള സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിലാണ് ചർച്ച. സിപിഐ ജില്ലാ സെക്രട്ടറി എപി ജയന്‍ – സിപിഐഎം സെക്രട്ടറി കെപി ഉദയഭാനു എന്നിവർ നേതൃത്വം നൽകും.

അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്നാണ് സിപിഎം–സിപിഐ സംഘര്‍ഷമുണ്ടായത്. വിഷയത്തിൽ 5 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.

സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് സിപിഐ ആണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാൽ പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു എന്നാണ് സിപിഐയുടെ ആരോപണം. ഇടതുപക്ഷത്തിന്റെ ഐക്യത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഘര്‍ഷമായതിനാൽ എത്രയുംപെട്ടന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇരു കൂട്ടരുടെയും ജില്ലാ ഘടകങ്ങൾക്ക് ലഭിച്ച നിർദ്ദേശം.

Read also: നടിയെ ആക്രമിച്ച കേസ്; വിവിധ ഹരജികളിൽ വാദം തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE