ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎയും മുതിർന്ന നേതാവുമായ ജി. സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം നേതാവ്. മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന് വിളിച്ച് അപമാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ആലപ്പുഴ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ടും നഗരസഭയിലെ എൽഡിഎഫ് കക്ഷി നേതാവുമായ വിജി. വിഷ്‌ണുവാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്‌ടക്കേസുമായി മുന്നോട്ടുപോകുമെന്നാണ് നോട്ടീസിൽ പറയുന്നത്.
ആലപ്പുഴയിലെ സിപിഎം നേതാക്കളുമായി സുധാകരൻ തുടരുന്ന വാക്‌പോരുകളുടെ തുടർച്ചയാണ് ഈ നിയമനടപടി. വിഷ്‌ണുവിനെതിരെ അടുത്തകാലത്തായി മാദ്ധ്യമങ്ങളിലൂടെ ജി സുധാകരൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ആലപ്പുഴയിലെ പാർട്ടിക്കുള്ളിൽ ചില പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടിയിട്ടുണ്ടെന്ന് വിഷ്‌ണുവിന്റെ പേര് എടുത്തുപറഞ്ഞ് സുധാകരൻ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വക്കീൽ നോട്ടീസ്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്







































