‘എകെജി സെന്ററിലെ ദേശീയ പതാക ഉയര്‍ത്തല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനം’; കെഎസ് ശബരീനാഥന്‍

By News Desk, Malabar News
ks shabarinadhan
Ajwa Travels

തിരുവനന്തപുരം: എകെജി സെന്ററില്‍ സിപിഐഎം ദേശീയ പതാക ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ച ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെഎസ് ശബരീനാഥന്‍.

ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്‌ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നതെന്ന് ശബരീനാഥന്‍ ആരോപിക്കുന്നു. ദേശീയ പതാകയോടൊപ്പം പാർട്ടി കൊടിയും ഉണ്ടായിരുന്നു. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്‌ക്ക്‌ രണ്ടാം സ്‌ഥാനവുമാണ് നൽകിയത്. ഇത് ദേശീയപതാകയെ അപമാനിക്കുന്ന രീതിയാണ്.

നാഷണല്‍ ഫ്‌ളാഗ് കോ‍ഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ കെഎസ് ശബരീനാഥന്‍ ആരോപിക്കുന്നു. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്‌ളാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. 75ആം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത എകെജി സെന്ററിൽ പാ‍ർട്ടി സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയ‍ർത്തിയത്.

Also Read: വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE