ചെന്നൈ: കുന്നൂര് ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിനെ ബംഗളൂരുവിലേക്ക് മാറ്റി. അപകടത്തില്‍ 80 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട വരുണ്‍ സിംഗ് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.
മെച്ചപ്പെട്ട ചികില്‍സക്കായി ബംഗളൂരു എയര്‍ഫോഴ്സിന്റെ കമാന്‍ഡ് ഹോസ്പിറ്റലിലേക്കാണ് വരുണിനെ മാറ്റിയത്. ഇന്ന് ഉച്ചക്കുശേഷം എയര്‍ ആംബുലന്‍സ് മാര്‍ഗമാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കുന്നതിന് നേരത്തെ തന്നെ സൂലൂരില്‍ എത്തിയ വരുണ്‍ അപകടത്തിനു മുന്‍പ് സംഘത്തോടൊപ്പം ചേരുകയായിരുന്നു.
Read also: സൈനികരുടെ മൃതദേഹം ഡെൽഹി വിമാനത്താവളത്തിൽ; പ്രധാനമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു