കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കും എതിരെ കേസ്

By Trainee Reporter, Malabar News
Representational image
Ajwa Travels

എടക്കര: പ്രായപൂർത്തിയാകാത്ത കുട്ടികളെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ മലപ്പുറം എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ 11കാരനും സഹോദരിയുമാണ് രണ്ടാനമ്മയുടെ ശാരീരിക പീഡനത്തിന് ഇരകളായത്.

വീട്ടിൽ വെച്ച് രണ്ടാനമ്മ കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചട്ടുകം പഴുപ്പിച്ച് രണ്ട് കുട്ടികളുടെയും വലത് കൈവെള്ളയിലും ഇടത് കൈമുട്ടിനും പൊള്ളിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. സംഭവം കണ്ടുനിന്ന കുട്ടികളുടെ പിതാവ് പീഡനം തടയാനോ കുട്ടികൾക്ക് ചികിൽസ നൽകാനോ ശ്രമിച്ചില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ വന്ന ഫോൺ കോളിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തി എടക്കര എസ്‌ഐ വി അമീറലിക്ക് റിപ്പോർട് കൈമാറി. ഇതിനെ തുടർന്നാണ് പോലീസ് രണ്ടാനമ്മക്കും പിതാവിനുമെതിരെ കേസെടുത്തത്. ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Read also: കലാപത്തിന് പ്രേരിപ്പിച്ചു; ട്രംപിനെതിരെ പ്രമേയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE