കൊച്ചി: എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് എതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചില്ല. ഇഡിക്കെതിരായ കേസിൽ നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ചിന് നിലവിൽ മുന്നോട്ടുപോകാം. സാക്ഷികളുടെ മൊഴി ശേഖരിക്കാം. എന്നാൽ ഇഡി ഉദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിർദേശമുണ്ട്.
കേസുമായി ബന്ധപ്പെട്ടുള്ള കഴിഞ്ഞ തവണത്തെ ഉത്തരവിൽ തിരുത്തലുകൾ വരുത്താൻ ഹൈക്കോടതി തയാറായിട്ടില്ല. സംസ്‌ഥാന സർക്കാരിന്റെ ഭാഗവും ഇഡിയുടെ ഭാഗവും ഹൈക്കോടതി ഇന്ന് കേട്ടു. അടുത്തമാസം 8ന് കേസ് വീണ്ടും വീണ്ടും പരിഗണിക്കും.
Read also: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടും; രമേശ് ചെന്നിത്തല