മാലിന്യ കൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട്; ഉടമസ്‌ഥനെ കിട്ടിയില്ല, പണം ശുചിത്വ ഫണ്ടിലേക്ക് കൈമാറി

By Trainee Reporter, Malabar News
Representational image

ചപ്പാരപ്പടവ്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി നടന്ന ടൗൺ ശുചീകരണത്തിനിടെ മാലിന്യകൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട് കണ്ടെത്തി. ഒടുവള്ളിത്തട്ട് ബസ് സ്‌റ്റാൻഡിൽ മാലിന്യം നിറച്ച ചാക്കുകെട്ട് പരിശോധിക്കുന്നതിനിടെയാണ് 390 രൂപ അടങ്ങിയ പൊതികെട്ട് കണ്ടെത്തിയത്. മേൽവിലാസം പരിശോധിച്ച് ഉടമസ്‌ഥനെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പണം വാർഡ് ശുചിത്വ കമ്മിറ്റി ഫണ്ടിലേക്ക് കൈമാറി.

ജനകീയ പങ്കാളത്തിത്തത്തോടെ പടപ്പേങ്ങാട്, ഒടുവള്ളിത്തട്ട് ടൗണുകൾ ശുചീകരിച്ചു. ശുചീകരണ പ്രവർത്തികൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്‌ണൻ, പഞ്ചായത്ത് അംഗങ്ങളായ വിനീത, ഫസീല ഷംസീർ, പഞ്ചായത്ത് സെക്രട്ടറി എവി പ്രകാശൻ, ഹെൽത്ത് ഇൻസ്‌പെക്‌ടർ രഞ്‌ജിത്ത് കുമാർ, മഹേഷ് എന്നിവർ നേതൃത്വം നൽകി.

Read also: റെയിൽവേ സ്‌റ്റേഷനിൽ നിന്നും കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE