ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം

By Syndicated , Malabar News
O-Rajagopal
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂട്ടത്തോൽവിക്ക് പിന്നാലെ മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിന് എതിരെ സൈബർ ആക്രമണം. എൻഡിഎയുടെ തോൽവിക്ക് പിന്നാലെ ജനവിധി മാനിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്‍റ്റിനു താഴെ കമന്റുകളായാണ് ആക്രമണം നടക്കുന്നത്. എൻഡിഎയുടെ തോൽവിക്ക് പിന്നിൽ ഒ രാജഗോപാലിനും പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി-ആർഎസ്എസ് അനുകൂലികളുടെ അക്കൗണ്ടുകളിൽ നിന്നാണ് ആക്രമണം.

“ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മതിദായർക്ക് ഒരായിരം നന്ദി. ജനവിധിയെ മാനിക്കുന്നു. തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്‌ത്‌ കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും”- രാജഗോപാലിന്റെ പോസ്‍റ്റിൽ പറയുന്നു .

നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾ ഉയർത്തിയിരുന്നു. കേരളത്തിൽ ബിജെപി വേരുപിടിക്കാത്തത് മലയാളികൾക്ക് സാക്ഷരത കൂടുതൽ ഉള്ളതു കൊണ്ടാണെന്ന നിലപാടും നിയമസഭയിൽ അവതരിപ്പിച്ച കാർഷിക പ്രമേയത്തെ രാജഗോപാൽ പിന്തുണച്ചതും പാർട്ടി അണികൾ രാജഗോപാലിന് എതിരെ തിരിയാൻ കാരണമായി.

Read also: കോവിഡിൽ ശ്വാസംമുട്ടി ഇന്ത്യ; പ്രധാനമന്ത്രിയുടെ വസതി നിർമാണം അവശ്യ സര്‍വീസിൽ ഉൾപ്പെടുത്തി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE