ജമ്മുവിലെ ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

By Team Member, Malabar News
Cylinder Blast In Hospital In Jammu Kashmir
Ajwa Travels

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പ്രസവ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അനന്ത്നാഗിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്‌.

ആശുപത്രിയിൽ നിലവിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി രോഗികൾക്കും, അവരുടെ ബന്ധുക്കൾക്കും, ജീവനക്കാർക്കും പരിക്കേറ്റതായാണ് സൂചന. എന്നാൽ അപകട സമയത്ത് ആശുപത്രിയിൽ എത്ര പേർ ഉണ്ടായിരുന്നെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല.

പരിക്കേറ്റ 13 പേരെ ഇതുവരെ ആശുപത്രിയിൽ നിന്നും പുറത്തെത്തിച്ചു. ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

Read also: ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE