കോവിഡ് മരണങ്ങളില്ല, ചികിൽസയിൽ കഴിയുന്നവർ 20,000ത്തിൽ താഴെ; രോഗഭീതി അകന്ന് യുഎഇ

By Team Member, Malabar News
Daily Covid Cases Decreased In UAE
Ajwa Travels

അബുദാബി: യുഎഇയിൽ കോവിഡ് ഭീതി അകലുന്നു. നിലവിൽ 20,000ത്തിൽ താഴെ മാത്രമാണ് യുഎഇയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവർ. കൂടാതെ പ്രതിദിനം കോവിഡ് ബാധിച്ചുള്ള മരണങ്ങളും റിപ്പോർട് ചെയ്യപ്പെടുന്നില്ല. രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന കുറവ് രാജ്യത്ത് കോവിഡ് വ്യാപനം സംബന്ധിച്ച ഭീതിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 244 പേർക്ക് മാത്രമാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. എന്നാൽ 441 പേർ രാജ്യത്ത് രോഗമുക്‌തരാകുകയും ചെയ്‌തു. നിലവിൽ രോഗബാധിതരായി രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 19,357 ആണ്.

രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 8,92,714 ആണ്. ഇവരിൽ 8,71,055 ആളുകളും ഇതിനോടകം തന്നെ രോഗമുക്തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 2,302 ആണ്.

Read also: ഭൂമി തട്ടിപ്പ് കേസ്; ശിവസേന എംപി സഞ്‌ജയ് റാവത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE