പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; യുഎഇയിൽ 24 മണിക്കൂറിൽ 1,321 രോഗബാധിതർ

By Team Member, Malabar News
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,321 ആളുകൾക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് രോഗബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ് വീതം രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ 1,302 ആളുകൾ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരാകുകയും ചെയ്‌തു.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,44,931 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 5,25,080 ആളുകളാണ് ഇതുവരെ രോഗമുക്‌തരായത്. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിതരായ 3 പേർ കൂടെ മരിച്ചതോടെ ആകെ മരണസംഖ്യ 1,629 ആയി ഉയർന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18,222 ആളുകൾ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

Read also : ടൗട്ടെ ചുഴലിക്കാറ്റ്; ലക്ഷദ്വീപിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE