പ്രതിദിന രോഗബാധ കുറയുന്നു; യുഎഇയിൽ 1,588 പുതിയ രോഗബാധിതർ

By Team Member, Malabar News
Daily Covid Cases In UAE Decreases And 1588 New Covid Cases
Ajwa Travels

അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധയിൽ കുറവ്. 1,588 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 3000ന് മുകളിൽ വരെയെത്തിയ പ്രതിദിന കേസുകളാണ് ഇപ്പോൾ പകുതിയായി കുറഞ്ഞത്. കൂടാതെ പ്രതിദിനം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണവും രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തി നേടിയത് 2,301 പേരാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 കോവിഡ് മരണങ്ങൾ കൂടി സ്‌ഥിരീകരിക്കുകയും ചെയ്‌തു. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 8,64,102 ആയി ഉയർന്നു. ഇവരിൽ 7,93,619 പേർ ഇതിനോടകം രോഗമുക്‌തരാകുകയും ചെയ്‌തു.

കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും നിലവിൽ കുറവ് ഉണ്ടാകുന്നുണ്ട്. 68,205 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. കൂടാതെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 2,278 ആയും ഉയർന്നു.

Read also: മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; സ്‌റ്റേ ഇല്ല, വിധി പറയാന്‍ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE