യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിൽ 1,898 രോഗികൾ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : ഏറെ നാളുകൾക്ക് ശേഷം യുഎഇയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തി. 2000ന് താഴെയാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. 1,898 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം തന്നെ 2,438 ആളുകൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തി നേടുകയും ചെയ്‌തു.

കൂടാതെ പ്രതിദിന മരണസംഖ്യയിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കുറവ് രേഖപ്പെടുത്തി. കോവിഡ് ബാധിതരായ 7 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,402 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 4,28,295 ആണ്. ഇതിൽ 4,08,085 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്.

നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 18,808 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 2,05,579 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവം; മാപ്പ് നല്‍കി ഹിന്ദു വിഭാഗം; സംരക്ഷണം നൽകുമെന്ന് മുസ്‌ലിം മതപണ്ഡിതർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE