പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവം; മാപ്പ് നല്‍കി ഹിന്ദു വിഭാഗം; സംരക്ഷണം നൽകുമെന്ന് മുസ്‌ലിം മതപണ്ഡിതർ

By Desk Reporter, Malabar News
Temple-attacked-in-pakistan
Ajwa Travels

ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ മാപ്പ് നല്‍കാന്‍ പ്രദേശത്തെ ഹിന്ദു വിഭാഗങ്ങളുടെ തീരുമാനം. തര്‍ക്കം പരിഹരിക്കാന്‍ മത നേതാക്കളും പ്രദേശത്തെ ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്‌ച ചേര്‍ന്ന ചര്‍ച്ചയിലാണ് മാപ്പ് നല്‍കാന്‍ തീരുമാനിച്ചത്.

സംഭവത്തിലെ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരോട് മാപ്പ് ചോദിച്ചു. മുസ്‌ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു നൽകുകയും ചെയ്‌തിട്ടുണ്ട്‌. ചർച്ചയിലെ ധാരണകള്‍ പാക് സുപ്രീം കോടതിക്ക് മുന്നില്‍ അവതരിപ്പിക്കും.

2020 ഡിസംബര്‍ 30നാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ടത്. ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയും ചെയ്‌തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

കേസിൽ തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്.

ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നതായി പാകിസ്‌ഥാന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി അറിയിച്ചിരുന്നു. ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് എതിരാണ്. അവരുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാക് സുപ്രീം കോടതിയും സംഭവത്തിൽ ശക്‌തമായ ഇടപെടലാണ് നടത്തിയത്. ക്ഷേത്രം തകർത്ത സംഭവത്തിൽ പാകിസ്‌ഥാൻ സുപ്രീം കോടതി സർക്കാരിന് സ്വമേധയാ നോട്ടീസ് അയച്ചിരുന്നു. സ്‌ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്‌റ്റിസ്‌ ന്യൂനപക്ഷ കമ്മീഷന് നിർദേശം നൽകുകയും ചെയ്‌തിരുന്നു.

Also Read:  വിദേശനാണ്യ കരുതൽ ശേഖരം; റഷ്യയെ വെട്ടിച്ച് ഇന്ത്യ നാലാമത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE