യുഎഇയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ ഉയര്‍ന്ന് തന്നെ; 2,876 പുതിയ രോഗബാധിതര്‍

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായത് 2,876 ആളുകള്‍ക്കാണ്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് നടത്തിയ 1,71,951 കോവിഡ് പരിശോധനകളില്‍ നിന്നാണ് ഇത്രയും പേര്‍ കോവിഡ് ബാധിതരായത്. ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,30,578 ആയി ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത് 6 പേരാണ്. ഇതോടെ രാജ്യത്തിതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകള്‍ 708 ആയും ഉയര്‍ന്നു. ഇതിനൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന 2,454 ആളുകള്‍ കഴിഞ്ഞ ദിവസം രോഗമുക്‌തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 2,06,114 ആളുകള്‍ ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം 23,756 ആയതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം രാജ്യത്ത് കൂടുത സാഹചര്യത്തില്‍ തന്നെ രാജ്യത്ത് കോവിഡ് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. രാജ്യത്തിതുവരെ 10 ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : വിദ്യാര്‍ഥികള്‍ക്കായി ദിവസേന 2 ജിബി സൗജന്യ ഡാറ്റാ നല്‍കും; തമിഴ്നാട് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE